സംസ്ഥാന പാതയിൽ എടപ്പാൾ മാണൂരിൽ പോത്തിനെ കയറ്റി വന്ന മിനി ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു:നാല് പേർക്ക് പരിക്ക്

സംസ്ഥാന പാതയിൽ എടപ്പാൾ മാണൂരിൽ പോത്തിനെ കയറ്റി വന്ന മിനി ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു:നാല് പേർക്ക് പരിക്ക്

പോത്തിനെ കയറ്റി വന്ന മിനി ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല വെന്നിയൂർ സ്വദേശിയാണ് മരിച്ചതെന്നാണ് നിഗമനം.സംസ്ഥാന പാതയിൽ എടപ്പാൾ മാണൂരിൽ രാത്രി പത്തരയോടെയാണ് അപകടം.പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.എടപ്പാൾ ഭാഗത്ത് നിന്ന് ആനക്കരയിലേക്ക് പോത്തിനെ കയറ്റി വന്ന മിനി ലോറിയും കുറ്റിപ്പുറം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന മിനി പിക്കപ്പുമാണ് കൂട്ടിയിടിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →