പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗുരുതര വീഴ്ച. രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തൃശ്ശൂർ മെഡക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലപ്പെട്ടി സ്വദേശി റുക്സാനയ്ക്കാണ് രക്തം മാറി നൽകിയത്. സംഭവത്തിൽ ഡി എം ഓ റിപ്പോർട്ട് തേടി.
എട്ട് മാസം ഗർഭിണിയായ യുവതിയാണ് രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായത്. പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് പാലപ്പെട്ടി സ്വദേശി റുക്സാനക്ക് മാറി നൽകിയത്.

