തിരുവില്വാമല ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ ഭരതനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളക്കടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്.

തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. പാലക്കാട് നിന്നുള്ള സ്കൂബ ടീമിൻറെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →