ജോര്‍ഡി ആല്‍ബ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

മാഡ്രിഡ്: പ്രശസ്ത സ്പാനിഷ് ഫുട്ബോള്‍ താരം ജോര്‍ഡി ആല്‍ബ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. യൂറോപ്യന്‍, നാഷന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ സ്പെയിന്‍ ടീമില്‍ അംഗമായിരുന്നു.
‘തന്റെ മഹത്തായ അന്താരാഷ്ട്ര കരിയറിന് 34കാരനായ ജോര്‍ഡി ആല്‍ബ വിരാമം കുറിക്കുകയാണ്. മികവുറ്റ ഈ താരത്തിന് റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ എല്ലാവിധ കൃതജ്ഞതയും അറിയിക്കുന്നു.’- സ്പെയിന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.2011 ഒക്ടോബര്‍ 11ന് അലികാന്റെയില്‍ നടന്ന മത്സരത്തിലാണ് ആല്‍ബ രാജ്യത്തിനു വേണ്ടി ആദ്യമായി ജേഴ്സിയണിഞ്ഞത്. യൂറോപ്യന്‍ കപ്പും പിന്നീട് ലോകകപ്പും നേടിയ ശേഷമുള്ള സ്പെയിന്‍ ടീമില്‍ 22ാം വയസില്‍ താരം സ്ഥാനമുറപ്പിച്ചു. 2012ല്‍ യൂറോകപ്പ് നേടിയ സ്പെയിന്‍ ടീമിലെ പ്രധാന താരമായിരുന്നു ജോര്‍ഡി ആല്‍ബ. ഫൈനലില്‍ സ്പെയിന്‍ നേടിയ നാല് ഗോളില്‍ ഒന്ന് ആല്‍ബയുടെ ബൂട്ടില്‍ നിന്നായിരുന്നു.
12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 92 മത്സരങ്ങളിലായി ആല്‍ബ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്ന് ലോകകപ്പിലും മൂന്ന് യൂറോ കപ്പിലും ലണ്ടന്‍ ഒളിംപിക്സിലും കോണ്‍ഫെഡറേഷന്‍സ് കപ്പിലും ആല്‍ബ രാജ്യത്തിനായി ബൂട്ടുകെട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →