പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥി മരിച്ച സംഭവം: .എസ്ഐയുടെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി

കാസർ​ഗോഡ് : പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. എസ് ഐ രഞ്ജിത്തിന്റെ കുടുംബമാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വീടിന് മുൻവശത്തെത്തി രണ്ടം​ഗ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2023 ഓ​ഗസ്റ്റ് 25 വെളളിയാഴ്ചയാണ് ആണ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റത് . സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 2023 ഓ​ഗസ്റ്റ് 29 ന് അം​ഗടിമോഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) മരിച്ചത്

ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു..പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർ‌ത്ഥി മരിച്ച സംഭവത്തിന്റെ പിറ്റേന്നാണ് ഭീഷണിയുമായി രണ്ടം​ഗ സംഘം വീടിന് മുന്നിലെത്തിയതെന്ന് രഞ്ജിത്തിന്റെ കുടുംബം പറയുന്നു. കുമ്പളയിലെ ഒരു വാടക ക്വാട്ടേഴ്സിലാണ് രഞ്ജിത്തും കുടുംബവും താമസിച്ചുവരുന്നത്. ഭീഷണി മുഴക്കി രണ്ടുപേർ വീടിന് സമീപം എത്തുമ്പോൾ രഞ്ജിത്ത് വീട്ടിൽ ഇല്ലായിരുന്നു. സമാധാനത്തോടെ ഇവിടെ താമസിക്കാൻ അനുവദിക്കില്ലെന്നും മകനെ കൊലപ്പെടുത്തുമെന്നും രണ്ടം​ഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →