.വരാനിരിക്കുന്ന 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐഎസ്ആർഒയെ ബിജെപി പ്രചാരണ ആയുധമാക്കി ഉപയോഗിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. എല്ലാ ദൗത്യങ്ങളേയും തിരഞ്ഞെടുപ്പിന് മുൻപ് ദേശീയതയെന്ന വികാരം ആളികത്തിക്കാനായി ഉപയോഗിക്കുന്നെന്ന് മഹുവ ട്വീറ്റ് ചെയ്തു. പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ മോദിയുടെ നേട്ടമായി കാണിക്കാനാണ് ഭക്തട്രോൾ ആർമി 24 മണിക്കൂറും ശ്രമിക്കുന്നതെന്നും മഹുവ ട്വീറ്റിൽ കുറിച്ചു.
ചന്ദ്രായൻ 3ന്റെ വിജയത്തിന് പിന്നാലെ ബഹിരാകാശ നേട്ടങ്ങളുടെ പേരിൽ പോര് നടക്കുന്നുണ്ട്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് ശമ്പളം മുടങ്ങുന്നുണ്ടെന്ന ആരോപണവുമായി തൃണമൂൽ നേതാവ് അരൂപ് ബിശ്വാസും രംഗത്തിയിരുന്നു.

