പന്തളം: കുറുന്തോട്ടയം പാലത്തിന്‍റെ നടപ്പാതയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പമൺ മുട്ടം അനുഷ ഭവനിൽ കെ.വി. അജി (48) യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ ആറോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്.
തുടർന്ന് പന്തളം പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. പന്തളത്തുള്ള ജിംനേഷ്യത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഭാര്യ: ഉഷ. മക്കൾ: അജുഷ, അനുഷ.

