അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധക്കുളള കുത്തിവയ്പെടുത്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി

അങ്കമാലി : താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ച സംഭവത്തിൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.അങ്കമാലി സ്വദേശിയായ ഏഴ് വയസ്സുകാരിയെ പനി ബാധിച്ചതിനെ തുടർന്ന് 2023 ഓ​ഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്ചയാണ് ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രണ്ടുദിവസം മരുന്നു കഴിച്ചിട്ടും പനി കുറഞ്ഞില്ല തുടർന്ന് വീണ്ടും ഓ​ഗസ്റ്റ്ആ 11 വെളളിയാഴ്ച ആശുപത്രിയിലേക്ക് എത്തിയ കുട്ടിക്ക് രക്ത പരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

ഇതിനായി പരിശോധനാ റൂമിലേക്ക് അമ്മയ്‌ക്കൊപ്പമാണ് കുട്ടിയെത്തിയത്. എന്നാൽ സമീപത്ത് നിന്ന് അമ്മ മാറിയതിനിടെ കുട്ടിയോട് പൂച്ച മാന്തിയതാണോ എന്ന് നേഴ്‌സ് ചോദിച്ചു ,കുട്ടി അതെ എന്ന് മറുപടി നൽകി തുടർന്ന് ഇരു കൈകളിലും പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തു എന്നാണ് ആരോപണം. അമ്മ ഫോം പൂരിപ്പിക്കാനായി മാറിയതാണെന്നും രേഖകൾ പരിശോധിക്കാതെയാണ് കുട്ടിക്ക് കുത്തിവെപ്പ് നൽകിയതെന്നുമാണ് പരാതി. വാക്‌സിൻ എടുത്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് എന്നാണ് ആശുപത്രി അധികൃതർ നൽകിയ മറുപടി എന്നും കുട്ടിയുടെ അമ്മ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →