പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍ആത്മഹത്യ ചെയ്തനിലയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം നിറയൊഴിച്ച് ആത്മഹത്യചെയ്തതാണെന്ന് സിആര്‍പിഎഫ് അറിയിച്ചു. സെയില്‍ ചെര്‍സൂവിനു സമീപം പുലര്‍ച്ചെ 1.55 ഓടെയാണ് ജവാനെ മരിച്ചനിലയില്‍ കണ്ടത്. എഫ് 112 ബിഎന്‍ സിആര്‍പിഎഫിലെ സൈനികന്‍ അജയ് കുമാറാണ് മരിച്ചത്.
വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് മറ്റ് സൈനികള്‍ എത്തിയപ്പോഴാണ് അജയ് കുമാറിനെ രക്തത്തില്‍ കുളിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയത്. സൈനികന്റേത് ആത്മഹത്യയാണെന്ന് അവന്തിപോറ പോലീസ് അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്‍ക്വസ്റ്റ് ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →