തിരുവനന്തപുരം: രഹ്‌ന ഫാത്തിമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മക്കളെക്കൊണ്ട് സ്വന്തം നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പൊലീസ് എടുത്ത കേസില്‍ രഹ്‌ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാട്ടിയാണ് ഹര്‍ജി.
രഹ്‌നയ്‌ക്കെതിരെ പോക്സോ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കുട്ടികളെ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നും നിര്‍ദേശിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. രഹ്‌നയ്‌ക്കെതിരെ പരാതി നല്‍കിയ തിരുവല്ലയിലെ അഭിഭാഷകന്‍ എ വി അരുണ്‍ പ്രകാശാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. അറസ്റ്റിന് വിലക്കില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമാണന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

