തൃശൂർ: കുന്നംകുളം ചൂണ്ടലിൽ ഗ്ലാസ് ഫാക്ടറിയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷമം പോയി. ചൂണ്ടൽ ഹൈ ടഫൻഡ് ഗ്ലാസ് ഫാക്ടറിയിൽ 2023 ഓഗസ്റ്റ് അഞ്ചിനും ഏഴിനും ഇടയിലുള്ള ദിവസമാണ് മോഷണം നടന്നത്. അത്താണി സ്വദേശി സോജൻ പി. അവറാച്ചൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
പണം സ്ഥാപനത്തിലെ മൂന്നാം നിലയിൽ അക്കൗണ്ടന്റ് താമസിക്കുന്ന റൂമിൽവച്ച് പൂട്ടിയതിനുശേഷം നാട്ടിൽ പോയിരിക്കുകയായിരുന്നു. ഏഴിന് നാട്ടിൽനിന്ന് വന്നപ്പോഴാണ് റൂമിന്റെ പൂട്ട് പൊളിഞ്ഞുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് റൂമിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ച 90,000 രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് സ്ഥാപനത്തിലെ മാനേജർ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സബ് ഇൻസ്പെക്ടർമരായ മഹേഷ്, ഷക്കീർ അഹമ്മദ്, സിവിൽ പോലീസ് ഓഫീസർമാരായ ആശിഷ്, അനീഷ്, ഷംനാദ്, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

