ഗുരുദ്വാര മുസ്ലിം പള്ളിയാക്കി മാറ്റാന്‍ പാകിസ്താന്‍: അപലപിച്ച് ഇന്ത്യ.

ന്യൂഡല്‍ഹി: ലാഹോറിലെ പ്രശസ്തമായ ഗുരുദ്വാര മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള പാക് നീക്കത്തെ അപലപിച്ച് ഇന്ത്യ. വിഷയത്തിലുള്ള ശക്തമായ എതിര്‍പ്പ് പാക് ഹൈക്കമ്മിഷനെ ഇന്ത്യ അറിയിച്ചു. ലാഹോറിലെ നൗലാഖ ബസാറില്‍ സ്ഥിതി ചെയ്യുന്ന ഭായി തരു സിങ്ജിയുടെ രക്തസാക്ഷി സ്മാരകമായ ഗുരുദ്വാര ശഹീദി ആസ്ഥാനമാണ് മുസ്ലീം പള്ളിയാക്കി മാറ്റാന്‍ പാകിസ്താന്‍ നീക്കം നടത്തുന്നത് .

മസ്ജിദ് ശഹീദ് ഗഞ്ജ് ആണെന്ന് വാദമുന്നയിച്ചാണ് പാകിസ്താന്‍ നീക്കം നടത്തുന്നതെന്നും ഇതിനെതിരെ പാക് ഹൈക്കമ്മിഷനെ ശക്തമായ പ്രതിഷേധം അറിയിച്ചതായും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. 1745ല്‍ ഭായി തരു സിങ്ജി ജീവത്യാഗം ചെയ്ത സ്ഥലമാണ് പിന്നീട് ഗുരുദ്വാരയായത്. ചരിത്രപരമായി പ്രാധാന്യമുള്ള ശഹീദി ആസ്ഥാന്‍ പരിപാവനമായ ഇടമായാണ് സിഖ് മതസ്ഥര്‍ കണക്കാക്കുന്നതെന്നും ഇക്കാര്യത്തെ കുറിച്ച് ഇന്ത്യ അതീവ ആശങ്കയിലാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →