കോവിഡ്‌ രോഗവ്യാപനം ലഡാക്കില്‍ വളരെ കുറവ്‌. ഉയരക്കൂടുതല്‍ കാരണമാവുന്നു.

ലേ: ഇന്‍ഡ്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ കോവിഡ്‌ വ്യാപന നിരക്ക്‌ ഏറ്റവും കുറഞ്ഞതോതിലെന്ന്‌ വിദഗ്‌ദര്‍. ലഡാക്കില്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്‌തത് 1327 കേസുകള്‍ മാത്രമാണ്‌. ഉയരം കൂടിയ പ്രദേശമായതിനാല്‍ അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ കൂടുതല്‍ പതിക്കുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ പഠനങ്ങള്‍ പറയുന്നു.

82.4 ആണ്‌ ഇവിടെ കോവിഡ് ‌രോഗ മുക്തി നിരക്ക്‌ . അതേസമയം ദേശീയ ശരാശരി 64.24 മാതമാണ്‌ . ആകെ രോഗബാധിതരായ 1067 പേരും രോഗമുക്തി നേടി. 254 പേര്‍ മാത്രമാണ്‌ ചികിത്സയില്‍ ഉളളത്‌. ആകെ മരണം നാലില്‍ ഒന്ന് ലേയിലും  മൂന്നെണ്ണം കാര്‍ഗിലിലുമാണ്‌. ഉയരമേറിയ മേഖലകളില്‍ കോവിഡ്‌ രോഗ വ്യാപനം വളരെ സാവധാനമാണെന്ന കണ്ടെത്തലിലേക്കാണ്‌ ഗവേഷകര്‍ എത്തുന്നത്‌. 3000 മീറ്ററിന്‌ മുകളിലെ താമസക്കാരുടെ ഇടയില്‍ രോഗവ്യാപനം കുറയുന്നതായിട്ടാണ്‌ പഠനം പറയുന്നത്‌. ലഡാക്കിലെ കോവിഡ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്‌ പ്രിവന്‍ഷനിലെ റിട്ടയേര്‍ഡ്‌ ഫിസിഷനാനായ സെറിന്‍ നോര്‍ബോ പറയുന്നത്‌ ഭൂരിഭാഗം കോവിഡ്‌ രോഗികളും ശ്വാസകോശ രോഗികള്‍ ഏറെയുളള മേഖലയില്‍ നിന്നാണെന്നാണ്.

ടിബറ്റിലെ ലാസ ,ചൈനയിലെ വുഹാന്‍ തുടങ്ങിയ ഉയരം കൂടിയ മേഖലകളിലെ രോഗവ്യാപന തോതിനെകുറിച്ച്‌ ഗവേഷകര്‍ പരിശോധിച്ചിരുന്നു. കാനഡയിലെ ക്യുബക്ക്‌ യൂണിവേഴ്‌സിറ്റി ഇന്‍സ്‌റ്റിറ്റ്യൂട്ട് ‌ ഓഫ്‌ കാര്‍ഡിയോളജി ആന്‍റ് ‌ റെസ്‌പിറേറ്ററിയിലെ ഗവേഷകരുടെ പഠനവും ഉയരം കൂടിയ മേഖലകളിലെ രോഗവ്യാപനം സാവധാനത്തിലാണെന്നാ ണ്‌ കണ്ടെത്തല്‍.             

ഉയര്‍ന്ന മേഖലകളിലെ വരണ്ട കാലാവസ്ഥയും രാത്രിയും പകലും അന്തരീക്ഷോഷ്‌മാവിലുണ്ടവുന്ന വ്യത്യാസവും, ഉയര്‍ന്ന അള്‍ട്രാ വയലറ്റ്‌ റേഡിയേഷനും അണുനാശിനിയായി പ്രവര്‍ത്തിക്കുന്നതായും അത്‌ രോഗവ്യാപന തോത്‌ കുറയ്ക്കുന്നതായും പഠനം പറയുന്നു.

അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ക്ക്‌ ജനിതക വസ്‌തുവായ ഡിഎന്‍എ അഥവാ ആര്‍എന്‍എ യില്‍ മാറ്റം വരുത്താന്‍ കഴിയും. ഉയര്‍ന്ന പ്രദേശത്തെ ഇത്തരം ഘടകങ്ങള്‍ വൈറസിന്‍റെ  അതിജീവനം പ്രയാസമാക്കുകയും അതിന്‍റെ  തീവ്രത കുറക്കുകയും ചെയ്യും.

കൂടാതെ അന്തരീക്ഷവായുവിന്‍റെ  താഴ്‌ന്ന സാന്ദ്രതയും തന്മാത്രകള്‍ തമ്മിലുളള അകലവും വായുവിലെ വൈറസ്‌ കൂട്ടങ്ങള്‍ സമുദ്ര നിരപ്പിലേതിനേക്കാള്‍ ചെറുതായിരിക്കാന്‍ കാരണമാവുന്നു.ലഡാക്കിലെ കോവിഡ്‌ രോഗികള്‍ക്കെല്ലാം നേരിയ ലക്ഷണങ്ങള്‍ മാത്രമാണുളളത്‌. ലേ എസ്‌എന്‍ ആശുപത്രിയിലെ ഫിസിഷന്‍താഷി തിലാന്‍സ്‌ പറയുന്നു. ജൂലൈ 28 വരെ 17,976 കോവിഡ്‌ ടെസ്‌റ്റുകളാണ്‌ ലഡാക്കില്‍ നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →