കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് മധ്യനിര താരം പ്യൂട്ടിയ ഒഡീഷ എഫ്.സിയിലേക്ക്. കഴിഞ്ഞ ജനുവരിയിലാണ് ബഗാന്‍ പ്യൂട്ടിയയെ സ്വന്തമാക്കിയത്. എന്നാല്‍ അവിടെ അധികം അവസരം ലഭിച്ചിരുന്നില്ല. ഒഡീഷയുമായി 25കാരന്‍ മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കും. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലും പ്യൂട്ടിയ ബൂട്ട് കെട്ടിയിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്. ഒഡീഷ കഴിഞ്ഞദിവസം റോയ് കൃഷ്ണയെയും ജെറി ലാല്‍റിന്‍സുവാലയെയും സ്വന്തമാക്കിയിരുന്നു.
പ്യൂട്ടിയയും ഒഡീഷയിലേക്ക്
