വിമ്പിൾഡൺ പുരുഷ വിഭാഗത്തിൽ കാർലോസ് അൽകരാസിന് കിരീടം

വിമ്പിൾഡൺ പുരുഷ വിഭാഗത്തിൽ സ്പാനിഷ് താരം കാർലോസ് അൽരാസിന് കിരീടം. അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ നൊവാക്ക് ജോക്കോവിച്ചിനെയാണ് അൽകരാസ് പരാജയപ്പെടുത്തിയത്. കാർലോസ് അൽകരാസിന്റെ ആദ്യ വിമ്പിൾഡൺ കിരീടവും രണ്ടാം ഗ്രാൻഡ്സ്ലാമുമാണ്. ലോക ഒന്നാം നമ്പർ താരമായ കാർലോസ് അൽകരാസിന് മുൻപിൽ വീണതോടെ ജോക്കോവിച്ചിന് നഷ്ടമാകുന്നത് ഒരുപിടി ചരിത്രനേട്ടങ്ങളാണ്.

അൽക്കരാസിന്റെ മുന്നിൽ വീണതോടെ ജോക്കോവിച്ചിന് നഷ്ടമാകുന്നത് ഒരുപിടി ചരിത്ര നേട്ടങ്ങളാണ്. ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാ കിരീട നേട്ടമെന്ന റെക്കോർഡ്, ഏറ്റവും കൂടുതൽ വിമ്പിഡൺ എന്ന റെക്കോർഡ് മുതലായവ ജോക്കോവിച്ചിന്റെ കൈയിൽ നിന്ന് വഴുതി മാറുകയാണ്.

ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം തിരിച്ച് വന്ന് രണ്ട് സെറ്റുകൾ നേടിയ അൽക്കരാസിന് നാലാം സെറ്റ് നഷ്ടമാകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. അവിടെ നിന്ന് പൊറുതി വിജയിച്ചാണ് അവസാന സെറ്റിൽ വിജയം അൽക്കരാസ് സ്വന്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →