കാൽ വഴുതി തോട്ടിൽ വീണു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശൂർ അരിപ്പാലത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണാണ് വിദ്യാർത്ഥി മരിച്ചത്. പടിയൂർ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പിൽ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു. 2023 ജൂലൈ 4 നാണ് സംഭവം.

വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാൽ എന്നറിയപ്പെടുന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാൽവഴുതി വീണ വെറോണിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കല്ലേറ്റുംങ്കര പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →