ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ഈ വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പരിശീലക പ്രിയ പി വി യും യുവ താരം ഷിൽജി ഷാജിയും പുരസ്‌കാരങ്ങൾ സ്വന്തമാക്കി. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരമാണ് പ്രിയ പി വി നേടിയത്. . നിലവിൽ ഇന്ത്യൻ ജൂനിയർ സീനിയർ ടീമുകളുടെ ഭാഗമായി പ്രവർത്തിക്കുകയാണ് മലയാളി പരിശീലക. ഗോകുലം കേരള വനിതാ ടീമിനെ ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗ് കിരീട വിജയത്തിലേക്ക് നയിച്ച കോച്ച് കൂടിയാണ്
മികച്ച എമേർജിങ് വനിതാ താരത്തിനുള്ള പുരസ്‌കാരമാണ് ഷിൽജി ഷാജി നേടിയത് .ഗോകുലം കേരള ടീമിന്റെയും ഇന്ത്യൻ ജൂനിയർ ടീമിന്റെയും താരമായ ഷിൽജി മികച്ച പ്രകടനമാണ് നടത്തികോണ്ടിരിക്കുന്നത്. ഗോൾ നേടുന്നതിൽ വളരെയധികം മികവ് പുലർത്തുന്ന താരം ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന കാലം വിദൂരമല്ല
മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പട്ടത് ഇന്ത്യയ്ക്കായി നിലയിൽ നടന്നുകൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യന്ഷിപ്പിലടക്കം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ലാലിസുവാല ചാങ്‌തെയാണ്. ഐ എസ എല്ലിൽ മുംബൈക്കായും താരം മികച്ച പ്രകടനമാണ് നടത്തിയത്. മികച്ച വനിതാ താരം മനീഷ കല്യാണാണ് . ഗോകുലം കേരള താരമായിരുന്ന മനീഷ നിലയിൽ സൈപ്രസ് ക്ലബ്ബായ അപ്പോളനിലാണ് കളിക്കുന്നത്. ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിച്ച് ഇന്ത്യൻ താരം കൂടിയാണ് മനീഷ.
ഇന്ത്യൻ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയാണ് മികച്ച പുരുഷ എമേർജിങ് താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പുരുഷ പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കിയാണ് ഒഡിഷ പരിശീലകനായ ക്‌ളിഫോർഡ്‌സ് മിറാണ്ടയാണ് . സൂപ്പർ കപ്പ് കിരീടം ഒഡിഷയ്ക്ക് നേടി കൊടുത്തത് മിറാണ്ടയുടെ മികവാണ്

