ട്വിറ്ററില്‍ നിയന്ത്രണങ്ങള്‍, ദിവസം 1,000 ട്വീറ്റ് വായിച്ചാല്‍ മതി

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ പ്ലാറ്റ്ഫോമിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് ട്വീറ്റുകള്‍ വായിക്കുന്നതിന് ഉടമ എലോണ്‍ മസ്‌ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് ദിവസം 10,000 ട്വീറ്റുകളും വെരിഫൈഡ് അല്ലാത്തവര്‍ക്ക് 1,000 ട്വീറ്റുകളും മാത്രമേ വായിക്കാനാകൂ.പുതുതായി വെരിഫൈഡ് ആകുന്നവര്‍ക്ക് ദിവസം 500 ട്വീറ്റുകള്‍ വായിക്കാം. ഇന്നലെ ആദ്യം വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് 6,000, മറ്റുള്ളവര്‍ക്ക് 6,00 എന്നിങ്ങനെയായിരുന്നു വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം. ഉപയോക്താക്കള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് പരിധി ഉയര്‍ത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →