നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂര്‍ത്തിയായി. മിഥുൻ മാനുവല്‍ തോമസ്സിന്റെ തിരക്കഥയിൽ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്. ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ.എൻ. ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.
മലയാള സിനിമയിലെ വൻ വിജയം നേടിയ അഞ്ചാം പാതിരായുടെ തിരക്കഥാകൃത്ത് മിഥുൻ മാനുവല്‍ തോമസ്സിന്റെ തിരക്കഥ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണ ഘടകമാണ്. മലയാള സിനിമ സമീപകാലത്തു കണ്ട ഏറ്റവും മികച്ച ഹൊറര്‍ – ത്രില്ലര്‍ സിനിമയായിരുന്നു അഞ്ചാം പാതിര ഈ ചിത്രത്തിന്റെ പ്രതീക്ഷക്കൊത്ത വിധത്തില്‍ പുറത്തിറക്കിയ ഫീനിക്സിന്റെ നിഗൂഢത ജനിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ചന്തു നാഥ്, അജു വര്‍ഗീസ്.അനൂപ് മേനോൻ ,എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഭഗത് മാനുവല്‍, ഡോ.റോണി രാജ്, അജി ജോണ്‍, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജനി നിലാ ആവണി , ബാലതാരങ്ങളായ, ആവണിജെസ്, ഇ ഫാല്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മികച്ച വിജയം നേടിയ 21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത് . പ്രണയവും കുടുംബ ബന്ധങ്ങളും കോര്‍ത്തിണക്കിയ ഒരു വിന്റേജ് ഹൊറര്‍ ചിത്രമാണിതെന്ന് സംവിധായകൻ വിഷ്ണു ഭരതൻ പാഞ്ഞു.
കഥ – വിഷ്ണുഭരതൻ – ബിഗില്‍ ബാലകൃഷ്ണൻ.
സംഗീതം -സാം’ സി.എസ്.
ഗാനങ്ങള്‍ – വിനായക് ശശികുമാര്‍.
ഛായാഗ്രഹണം – ആല്‍ബി.
എഡിറ്റിംഗ് – നിധീഷ് കെ.ടി.ആര്.
പ്രൊഡക്ഷൻ ഡിസൈനര്‍ – ഷാജി നടുവില്‍.
മേക്കപ്പ് റോണക്സ് സേവ്യര്‍.
കോസ്റ്റും – ഡിസൈൻ -ഡിനോ ഡേവിസ്.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – രാഹുല്‍ ‘ആര്.ശര്‍മ്മ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ഷിനോജ് ഓടാണ്ടിയില്‍ .
പരസ്യകല -യെല്ലോ ടൂത്ത്.
പ്രൊഡക്ഷൻ മാനേജര്‍ – മെഹ്മൂദ് കാലിക്കറ്റ്.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – അഷ്റഫ് പഞ്ചാര
പ്രൊഡക്ഷൻ കണ്ട്രോളര്- കിഷോര്‍ പുറക്കാട്ടിരി.
വാഴൂര്‍ ജോസ്.
ഫോട്ടോ – റിച്ചാര്‍ഡ് ആൻ്റണി എന്നിവർ നിർവ്വഹിക്കുന്നു.