റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാര്‍ജ : രണ്ടാമത് മെഹ്ഫില്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ മേള ആരംഭിച്ചു. മേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള അവാര്‍ഡ് ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ ഹാളിലെ അവാര്‍ഡ് നൈറ്റില്‍ വെച്ച്‌ എല്‍, ഐ , ബി – ലൈഫ് ഈസ് ബ്യുട്ടിഫുളിന്റെ സംവിധായകൻ ബൈജുരാജ് ചേകവര്‍ ഏറ്റുവാങ്ങി. ഇരുപത്തി അയ്യായിരം രൂപയും, പ്രശസ്തി പത്രവും, ശില്പവുമാണ് അവാര്‍ഡ്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തില്‍ അവാര്‍ഡ് നേടിയ ഹേമ എസ് ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം ഒട്ടേറെ മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

എല്‍ ഐ ബി യ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച രാഗേഷ് നാരായണനാണ് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത് . രാഗേഷ് നാരായണന്റെ അഭാവത്തില്‍ ചിത്രത്തിന്റെ പ്രോജക്‌ട് കണ്‍സള്‍ട്ടന്റ്‌ആയ വി പി ഷാജി കായക്കൊടി അവാര്‍ഡ് ഏറ്റുവാങ്ങി.

പരിസ്ഥിതി കേന്ദ പ്രമേയമായി വരുന്ന ഈ ചിത്രം മിനി മോഹൻ , ശശികുമാര്‍ തെന്നല , ഡോക്ടര്‍ ചാന്ദ്നി സജീവൻ , പ്രകാശ് വി പി , ഡോക്ടര്‍ മൃണാളിനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

അഖില്‍ പ്രഭാകര്‍ , ഫെറ ഷിബില ( കക്ഷി അമ്മിണി പിള്ള ഫെയിം ), സജ്ന നജാം , പ്രവീണ്‍ പരമേശ്വര്‍ , പ്രേംരാജ് കായക്കൊടി , സന്തോഷ് സൂര്യ, ലൈല പോക്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.ബിജി ബാല്‍ , ദീപു ജോസഫ് , രംഗനാഥ് രവി , ഫസല്‍ എ ബക്കര്‍ , ലിജു പ്രഭാകര്‍ , സുരേഷ് ബാബുനന്ദന , സുമില്‍ ശ്രീധരൻ , രഘുനാഥ് , ശാരദ എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക കലാകാരന്മാര്‍.

ചിത്രത്തിന്റെ ക്ളൈമാക്സിലെ പ്രളയ രംഗങ്ങള്‍ തിയേറ്റര്‍ എക്സ്പീരിയൻസ് നല്‍കുന്ന മലയാളത്തിലെ അപൂര്‍വ്വം ഷോര്‍ട്ട് ഫിലിമുകളിലൊന്ന് എന്ന വിശേഷണം എല്‍ ഐ ബി യ്ക്ക് സമ്മാനിച്ചിട്ടുണ്ട് . മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *