കൊല്‍ക്കത്ത: ഒഡീഷയിലെ ബാലസോറില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഏഴ് ട്രെയിനുകള്‍ ടാറ്റാനഗര്‍ സ്റ്റേഷന്‍ വഴി തിരിച്ചുവിട്ടു.
12837 ഹൗറ-പുരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയില്‍, 12895 ഹൗറ-പുരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 20831 ഹൗറ-സംബല്‍പൂര്‍ എക്‌സ്പ്രസ്, 02837 സന്ത്രാഗച്ചി-പുരി എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍ പെടും. അതേ സമയം അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി ഒഡിഷ സര്‍ക്കാര്‍ 06782-262286 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

