സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈൻ വർക്കുകൾ ചെയ്യുന്നതിന് മിനിമം പത്താം ക്ലാസും ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5 വൈകിട്ട് 5 മണി.