കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു മരണം

കീവ്: കീവില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു മരണം. 28/05/23 ഞായറാഴ്ച അര്‍ധരാത്രിയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഡ്രോണ്‍ പെട്രോള്‍ സ്റ്റേഷനില്‍ തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കീവ് മേയര്‍ വൈറ്റലി ക്ലിറ്റ്സ്ച്കോ അറിയിക്കുകയായിരുന്നു. 54 ഡ്രോണുകളാണ് ലക്ഷ്യം വെച്ചതെന്നും അതില്‍ 52എണ്ണം വെടിവെച്ചിട്ടതായും യുക്രെയ്ന്‍ വ്യോമസേന വ്യക്തമാക്കി. കിയവില്‍ മാത്രം 40 ഡ്രോണുകളാണ് വെടിവെച്ചിട്ടതെന്നും അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →