അരിക്കൊമ്പൻ ഫാൻസ് അസോസിയേഷനുമായി ഓട്ടോ ഡ്രൈവർമാർ

കുമളി : ‘കാടുകടത്തിയ’ കാട്ടാന അരിക്കൊമ്പന് നാട്ടിൽ ഫാൻസ് അസോസിയേഷൻ. ഇടുക്കി അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോ ഡ്രൈവർമാരാണ് അരിക്കൊമ്പനായി ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത്. ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആവാസമേഖലയിൽ മനുഷ്യൻ കടന്നുകയറിയതാണ് ആനയെ ‘നാടുകടത്താൻ’ കാരണമായതെന്നാണ് ഇവരുടെ അഭിപ്രായം.

ആനയെ കൊണ്ടുപോയതിൽ തങ്ങൾക്കുള്ള പ്രതിഷേധം വ്യക്തമാക്കാനാണു ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതെന്നാണ് ഇവർ പറയുന്നത്. മലയോരത്തെ വാഹനങ്ങളിലും അരിക്കൊമ്പന്റെ പേര് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്..

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →