കേരള സ്റ്റോറി’ക്ക് യുപിയില്‍ നികുതിയിളവ്

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനത്തിന് നികുതിയിളവു പ്രഖ്യാപിച്ചു. “കേരള സ്റ്റോറി” സിനിമയുടെ പ്രദര്‍ശനത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യുപി സര്‍ക്കാര്‍ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്.

അതേസമയം സിനിമയ്ക്കു വിലക്ക് ഏര്‍പ്പെടുത്തുമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിനെതിരേ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേയും സുപ്രീംകോടതിയില്‍ ഹര്‍ജി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →