ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നക്ഷത്രം സ്വയം വീണ്ടും ഉദിച്ച ദിവസം. രാഷ്ട്രീയ വ്യത്യാസമില്ലാതെ സാധാരണ ജനങ്ങളും പ്രതിപക്ഷ നേതാക്കാളും പ്രതീക്ഷയോടെ ആ നക്ഷത്രത്തെ നോക്കിയ ദിവസമായിരുന്നു 24/3/2023 എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഈ ദിവസത്തെ അതിന്റെ ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടത് ഭരണഘടനയെ വിശ്വസിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയും ധർമ്മമാണ്.
നിർമ്മിത കള്ളങ്ങൾ ഇനിയും വന്നേക്കാം. പ്രിയപ്പെട്ട പ്രതിപക്ഷ നേതാക്കളെ അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഇന്ന് നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടും. ജാഗ്രതൈ- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക പോസ്റ്റ് ഇങ്ങനെ : ഇന്നലെ 24/3/2023 ന് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നക്ഷത്രം സ്വയം വീണ്ടും ഉദിച്ച ദിവസം. രാഷ്ട്രിയ വിത്യാസമില്ലാതെ സാധാരണ ജനങ്ങളും പ്രതിപക്ഷ നേതാക്കാളും പ്രതീക്ഷയോടെ ആ നക്ഷത്രത്തെ നോക്കിയ ദിവസം. ഈ ദിവസത്തെ അതിന്റെ ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടത് ഭരണഘടനയെ വിശ്വസിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയും ധർമ്മമാണ്. നിർമ്മിത കള്ളങ്ങൾ ഇനിയും വന്നേക്കാം. പ്രിയപ്പെട്ട പ്രതിപക്ഷ നേതാക്കളെ അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഇന്ന് നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടും. ജാഗ്രതൈ.
സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു. വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷിന്റെ കുറിപ്പ്.