ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് തീരുമാനം. സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച കോടതിയില്‍ ദീര്‍ഘമായി വാദിച്ചു.
പ്രത്യേക ജഡ്ജി എം.കെ.നാഗ്പാല്‍ ജാമ്യാപേക്ഷ ഏപ്രില്‍ 5ലേക്ക് മാറ്റിവെക്കുകയായിരുന്നു. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ഇ.ഡി കേസില്‍ ഏപ്രില്‍ 5 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിസോദിയ.

