എറണാകുളം: കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രം കായകല്പ കമന്റ്റേഷൻ പുരസ്കാരം ഏറ്റുവാങ്ങി

ആമ്പല്ലൂർ: 2021-22 വർഷത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള കമന്റ്റേഷൻ പുരസ്കാരം കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ, മെഡിക്കൽ ഓഫീസർ ഡോ. അപ്പു സിറിയക്ക് എന്നിവർ ഏറ്റുവാങ്ങി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. കെ. പ്രദീപ്‌, ആമ്പല്ലൂർ പഞ്ചായത്ത്‌ അംഗം ഹസീന ഷമാൽ, പി.ആർ.ഒ. ലിനി ഫെലിക്സ്, ഹെൽത്ത് ഇൻസ്പെക്‌ടർ എം.വി വിൻസി, ഹെഡ് നഴ്സ് ടി. ആർ ശൈലജ, എ ഇംതിയാസ്, ബി കൃഷ്ണകുമാർ, മഞ്ജു കരുണാകരൻ, ജൂബി ജോർജ്, കെ ആർ രാഖിമോൾ, രജനി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →