ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും

കൊല്ലം: തൊഴില്‍ വകുപ്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി മാര്‍ച്ച് 16 മുതല്‍ 23 വരെ ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തും. കോണ്‍ട്രാക്ടര്‍മാരും, സ്ഥാപന ഉടമകളും അതത് സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 

ക്യാമ്പ് നടക്കുന്ന തീയതിയും സ്ഥലവും യഥാക്രമം: 
16ന് – യൂണികോണ്‍ പ്ലൈവുഡ് ലിമിറ്റഡ്, ചന്ദനത്തോപ്പ്, 17ന്- ചന്ദ്രലേഖ പ്ലൈവുഡ് ലിമിറ്റഡ്, പുനലൂരിലും കൂടാതെ റിയ സ്റ്റോഴ്സ്, പുലിപ്പാറ, പാങ്ങലുകാട്, കുമ്മിളിലും നടക്കും.

18ന്- സെന്റ് മേരീസ് കാഷ്യാ ഫാക്ടറി, പുത്തൂരിലും  പാലക്കോട്ട് ബില്‍ഡേര്‍സ്, കരുനാഗപ്പള്ളിയിലും. 20ന്- ത്രിസ്റ്റാര്‍, കാഷ്യൂ, പുത്തനമ്പലത്തിലും സൗപര്‍ണിക കാഷ്യൂ, പുതുച്ചിറ, ഡീസന്റ് ജംഗ്ഷനിലും.

22ന്- കണ്‍സ്ട്രക്ഷന്‍ സൈറ്റ് റെയില്‍വേ, കൊല്ലം, 23ന്- ഫിദ കാഷ്യൂ, പള്ളിമണ്‍ ചാലിയക്കര.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →