കോഴിക്കോട്: സാക്സോഫോണ്‍ സോളോവാദകന് ഫ്രാന്‍സിസ് രാജു പരിപാടിക്കിടയില്‍ കുഴഞ്ഞുവീണു. അപകടനില തരണം ചെയ്തിട്ടുണ്ട്. ടൗണ്‍ ഹാളില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു പരിപാടി തുടങ്ങിയത്.
ആസ്വാദകര്‍ തിങ്ങിനിറഞ്ഞ സദസിന്റെ പുറകില്നിന്നു വായിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ഓരോ ഗാനങ്ങള്‍ സാക്സോഫോണില്‍ ഒഴുകിയെത്തി. പത്താമത്തെ ഗാനം പാടിത്തുടങ്ങുന്നതിനിടയില് സ്റ്റേജില്‍ വച്ചു തളര്‍ച്ച അനുഭവപ്പെടുകയും സമീപത്തെ കസേരയില്‍ ഇരിക്കുകയുമായിരുന്നു. ഉടന്‍ ചെസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവുകുറഞ്ഞ് ക്ഷീണം വന്നതാണെന്നു ഡോക്ടര്‍ പറഞ്ഞു. പരിപാടി നിര്‍ത്തിവച്ചതായി സംഘാടകര്‍ അറിയിച്ചു.