ഉന്നത വിദ്യാഭ്യാസം രംഗത്ത് സമഗ്രമാറ്റം

സമഗ്രമായൊരു വിദ്യാഭ്യാസരീതിയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ദേശീയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നത്. ആര്‍ട്സാവട്ടെ, എഞ്ചിനീയറിംഗാവട്ടെ, മെഡിക്കലാവട്ടെ ലീഗലാവട്ടെ, അഗ്രികള്‍ച്ചറലാവട്ടെ മുഴുവന്‍ വിദ്യാഭ്യാസമേഖലകളും മള്‍ടിഡിസ്ലിപിനറി ആയിരിക്കണം. നാലുവര്‍ഷ ഡിഗ്രി പ്രോഗാമുകളില്‍ മള്‍ടിപ്ള്‍ എന്‍ട്രി എക്സിറ്റ് ഓപ്ഷനുകള്‍ ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. അതായത്, ഒരു ഡിഗ്രിക്ക് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി ഉപേക്ഷിച്ചുപോരുന്ന ഒരാള്‍ക്ക് സര്‍ടിഫിക്കറ്റ് കോഴ്സ് അറ്റംപ്റ്റ് ചെയ്തതായ സര്‍ടിഫിക്കറ്റാണ് അയാള്‍ക്ക് കൊടുക്കുക. രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ആള്‍ ഡിപ്ലോമ ചെയ്തതായി കണക്കാക്കുമ്പോള്‍ മൂന്നാം വര്‍ഷം ചെയ്തിരിക്കുന്ന ആള്‍ ബാച്ച്ലര്‍ ഡിഗ്രി ചെയ്തതായി കണക്കാക്കുകയും നാലുവര്‍ഷവും പൂര്‍ത്തീകരിക്കുന്ന ആള്‍ മള്‍ടി ഡിസിപ്ലിനറി ബാച്ച്ലര്‍ ഡിഗ്രി നേടിയതായി കണക്കാക്കുകയും ചെയ്തു. നേരത്തെ മൂന്ന് വര്‍ഷത്തെ ഡിഗ്രി ചെയ്തവര്‍ക്ക് മാസ്റ്റേഴ്സിന് രണ്ട് വര്‍ഷത്തെ ഓപ്ഷന്‍ ഉണ്ട്. പി.എച്ച്.ഡിക്ക് അഡ്മിഷന്‍ നേടുക ഒന്നുകില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയവര്‍ അല്ലെങ്കില്‍ ഇപ്പോള്‍ പുതുതായി ആരംഭിക്കുന്ന നാലുവര്‍ഷത്തെ ഡിഗ്രി നേടുന്ന ആളുകളായിരിക്കും. എം.ഫില്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുന്നു.

രണ്ട് പ്രധാനലക്ഷ്യങ്ങള്‍

ഉന്നതവിദ്യാഭ്യാസത്തിന് രണ്ട് പ്രധാനലക്ഷ്യങ്ങളുണ്ടെന്നാണ് പുതിയ നയം പറയുന്നത്. ഒന്ന്, ഭരണഘടന മുന്നോട്ട് വെക്കുന്ന ലിബര്‍ടി, ഇക്വാലിറ്റി, ഡിഗ്‌നിറ്റി, ഫ്രറ്റേണിറ്റി, ജസ്റ്റിസ് ഫോര്‍ ആള്‍.തുടങ്ങിയ മൂല്യങ്ങളുള്‍കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക. രണ്ടാമത്, സാമ്പത്തിക പുരോഗതിയും വരുമാന മാര്‍ഗവും ഉറപ്പ് വരുത്തുന്ന ഒരു പ്രകിയയാവുക. ഈ രണ്ട് കാര്യങ്ങളെ മുന്നില്‍വെച്ച് കൊണ്ട് വിദ്യാഭാസരംഗത്തും വളരെ വിശദമായ മാറ്റങ്ങള്‍ പുതിയനയം മുന്നോട്ട് വെക്കുന്നുണ്ട്.ആദ്യമായി വിദ്യാര്‍ത്ഥികളുടെ മൊത്തം ഉപരിപഠന എന്റോള്‍മെന്റ് റേഷ്യോ 2035 ആവുമ്പോഴേക്കും 26.3% എന്നത് 50 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമാക്കുന്നത്. പല വിഷയങ്ങളിലായി അതുവഴി പുതിയതായി 4 കോടി സീറ്റുകള്‍ കൂടി സൃഷ്ടിക്കും. ഈ വളര്‍ച്ച ജിഡിപിയുടെ 1.7ശതമാനത്തില്‍ നിന്നും 6 ശതമാനത്തിലേക്കുയര്‍ത്തും. ഹയര്‍ എജുക്കേഷന്റെ ഭാഗമായി നിലവില്‍ വരുന്ന നാലു വര്‍ഷം നീളുന്ന കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വൈവിദ്ധ്യമാര്‍ന്ന അവസരങ്ങളാണ്. ആദ്യ വര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ സര്‍ട്ടിഫിക്കറ്റും 2 വര്‍ഷത്തിനുശേഷം അഡ്വാന്‍സ് ഡിപ്ളോമ സര്‍ട്ടിഫിക്കറ്റും 3 വര്‍ഷം കഴിഞ്ഞാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും 4 വര്‍ഷത്തിനു ശേഷം ഗവേഷണത്തോടെ ബാച്ചിലര്‍ ബിരുദവും ലഭിക്കും. ബിരുദ-ബിരുദാനന്തര കോഴ്സ്‌കള്‍ക്ക് ചേര്‍ന്ന് പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങുന്ന വലിയൊരു വിഭാഗത്തിന് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഇതുവഴി ഒഴിവാക്കാനാവും. സര്‍വകലാശാലാ ഗവേഷണ പഠനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും.

കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും സ്വഭാവം മാറും.

ചെറിയ ചെറിയ കോളേജുകള്‍ക്ക് പകരം ധാരാളം കുട്ടികള്‍ പഠിക്കുന്ന കോളേജുകളും യൂണിവേഴ്സിറ്റികളുമാണ് ഉണ്ടാവേണ്ടത് എന്ന് നയം പറയുന്നു. മൂവായിരം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുട്ടികളുള്ള യൂണിവേഴ്സിറ്റികളായിരിക്കണം ഉണ്ടായിരിക്കേണ്ടത്. നളന്ദ, തക്ഷശില പോലുള്ള യൂണിവേഴ്സിറ്റികളുടെ പ്രധാനപ്പെട്ട ഒരു സ്വഭാവം തന്നെ ധാരാളം കുട്ടികള്‍ ഒന്നുചേര്‍ന്ന് പഠിക്കുന്നു എന്നതായിരുന്നുവെന്നാണ് നയം പറയുന്നത്. അതിനാല്‍ നമ്മുടെ കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും ഇപ്പോഴുള്ള സ്വഭാവം മാറും. മള്‍ടി ഡിസിപ്ലിനറി നാച്വറലിലുള്ള സ്ഥാപനങ്ങളായിരിക്കണം ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാവേണ്ടത് എന്നാണ് പുതിയനയം പറയുന്നത്. മൂവായിരമോ, അതിലധികമോ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ് യഥാര്‍ഥത്തില്‍ ഉദ്ദേശിക്കപ്പെടുന്നത്. നാമിപ്പോള്‍ കാണുന്ന അഫിലിയേറ്റ്ഡ് കോളേജ് സംവിധാനം 2030 ഓട് കൂടി പൂര്‍ണമായും ഇല്ലാതാവുകയാണ്.

ഒന്നുകില്‍ അവ ഡിഗ്രി അവാര്‍ഡഡ് ഓട്ടോണമസ് കോളേജുകളാവുക, അല്ലെങ്കില്‍ യൂണിവേഴ്സിറ്റികളുടെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരുന്ന കോണ്‍സിറ്റ്വുന്റ് കോളേജുകളായി മാറുക. യൂണിവേഴ്സിറ്റികളാവട്ടെ, ഒന്നുകില്‍ റിസര്‍ച്ച് ഇന്‍ഡന്‍സീവ് ആക്ട് ചെയ്യുക. അല്ലെങ്കില്‍, ടീച്ചിംഗ് ഇന്‍ഡന്‍സീവ് ആയി പ്രവര്‍ത്തിക്കുക. രണ്ടും തമ്മിലുള്ള വ്യത്യാസം റിസര്‍ച്ച് ഇന്‍ഡന്‍സീവ് യൂണിവേഴ്സിറ്റികളില്‍ ടീച്ചിംഗിനും റിസര്‍ച്ചിനും തുല്യപ്രാധാന്യമാണ് ഉണ്ടാവുക എങ്കില്‍ ടീച്ചിംഗ് ഇന്‍ഡന്‍സീവ് യൂണിവേഴ്സിറ്റികളില്‍ ടീച്ചിംഗിനായിരിക്കും പ്രാമുഖ്യം ഉണ്ടാവുക. എന്തായാലും മൂവായിരമോ, അതില്‍ കൂടുതലോ കുട്ടികളുള്ള സെറ്റപ്പായിരിക്കണം കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ഉണ്ടാകേണ്ടത് എന്നും അപ്പോഴാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥമായ ലക്ഷ്യം നേടാന്‍ കഴിയുകയെന്നുമാണ് നയം പറയുന്നത്. ഓപ്പണ്‍ & ഡിസ്റ്റന്‍സ് ലേണിംഗ് നല്ല നിലവാരത്തില്‍ തന്നെ നടത്തേണ്ടതുണ്ട്. സാധാരണ കോളേജ് ഗോയിംഗ് സ്റ്റൈലില്‍ നടക്കുന്നത് പോലെതന്നെ ക്ലാസ് റുമുകളില്‍ നടക്കുന്ന അതേ വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ ഓപ്പണ്‍ & ഡിസ്റ്റന്‍സ് ലേണിംഗ് ഡെലിവര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. അതിനും പ്രത്യേകമായ അക്രഡിറ്റേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതാണ്.

ലോകത്തിലെ മികച്ച നൂറ് യൂണിവേഴ്സിറ്റികളില്‍നിന്ന് ഇന്ത്യയില്‍ സെന്റ്റുകള്‍ തുടങ്ങും

വിദേശവിദ്യാര്‍ഥികളെ ആഗ്രഹിക്കണമെന്നാണ് അടുത്ത ഉദ്ദേശം. പക്ഷേ, അതിന് വിദേശത്തുനിന്നുള്ള ഏതെങ്കിലും യൂണിവേഴ്സിറ്റികളെ ഇവിടെ കൊണ്ടുവരാന്‍ നയം ഉദ്ദേശിക്കുന്നില്ല. മറിച്ച് ലോകത്തിലെ ആദ്യത്തെ മികച്ച നൂറ് യൂണിവേഴ്സിറ്റികളില്‍നിന്ന് ഇന്ത്യയില്‍ സെന്റ്റുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഇവിടെ സ്വാഗതം ചെയ്യും. ഇന്ത്യയിലെ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങളനുസരിച്ച് ഉന്നതനിലവാരം നേടിയ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് തങ്ങളുടെ ബ്രാഞ്ചുകള്‍ തുടങ്ങാനുള്ള അനുമതിയും നല്‍കും. അധ്യാപകരെ മികച്ച ആളുകളാക്കി വാര്‍ത്തെടുത്താല്‍ മാത്രമേ ടീച്ചിംഗ് ലേണിംഗ് പ്രോസസ് ശരിയായ രീതിയില്‍ നടക്കൂ എന്ന് നയം പറയുന്നുണ്ട്. അതിനായി മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനായി പി.എച്ച്.ഡിക്ക് ഓരോരോ വിഷയങ്ങളില്‍ ജോയിന്‍ ചെയ്യുന്ന ആളുകള്‍ക്ക് അതുമായി ബന്ധപ്പെട്ട മേഖലയിലുള്ള ടീച്ചിംഗ് ആസ്പെക്ട്സിലും പെഡഗോജിയിലും പ്രത്യേകമായ പരിശീലനം നല്‍കും. പി.എച്ച്.ഡി കോഴ്സ് വര്‍ക്കുകളുടെ കാലം ഇവക്ക് കൂടി വേണ്ടി ഉപയോഗപ്പെടുത്തപ്പെടും എന്നാണ് പറയപ്പെടുന്നത്. വൊക്കേഷന്‍ എഡ്യുക്കേഷന്‍ വേണ്ടി ഗവണ്‍മെന്റ് ഒരുപാട് പദ്ധതികള്‍ മുന്നോട്ട് വെച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല എന്നാണ് പുതിയനയം പറയുന്നത്. അതിന്റെ കാരണം മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാധാരണ ഡിഗ്രി കോഴ്സുകളെ അപേക്ഷിച്ച് എപ്പോഴും ഒരു ഇന്‍ഫീരിയോരിറ്റി സ്റ്റാറ്റസ് ഉള്ളതായിട്ടാണ് വൊക്കേഷനല്‍ കോഴ്സുകള്‍ ഗണിക്കപ്പെട്ടത്. അതിന്റെ ഫലമായി കോളേജുകളില്‍നിന്ന് പുറത്തിറങ്ങുന്ന കുട്ടികള്‍ പ്രത്യേകിച്ച് ഒരു വൊക്കേഷനല്‍ സ്‌കിലുമില്ലാതെയാണ് പുറത്തിറങ്ങുന്നത്. ഇത് പരിഹരിക്കാന്‍ വേണ്ടി സാധാരണ കോഴ്സുകള്‍ ചെയ്യുന്ന കുട്ടികള്‍ തന്നെ അവരുടെ കോഴ്സിന്റെ കൂടെ ഒരു വൊക്കേഷനല്‍ കോഴ്സ് കൂടി നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്ന് പുതിയ നയം വിഭാവനം ചെയ്യുന്നു.

നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വരുന്നു

ഗവേഷണത്തിന് വര്‍ധിത പ്രാധാന്യം നല്‍കുമ്പോള്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ഫല സിദ്ധി ഉണ്ടാവുകയെന്നാണ് നയം പറയുന്നത്. അതിന് വേണ്ടി പുതുതായി നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ എന്‍.ആര്‍. എഫ് സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. നിലവില്‍ ഗവേഷണത്തിന് സഹായം നല്‍കുന്ന ഏജന്‍സികള്‍ ഡിപാര്‍ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോലുള്ള ഏജന്‍സികള്‍ നല്‍കുന്ന സഹായങ്ങള്‍ തുടരുന്നതോടൊപ്പം തന്നെ ഗവേഷണത്തിനുള്ള ഫണ്ടിംഗുകള്‍ കൂടിയ അളവില്‍ സ്ട്രീംലൈന്‍ ചെയ്യുകയെന്നതായിരിക്കും എന്‍.ആര്‍.എഫിന്റെ പര്‍പ്പസ് എന്നാണ് നയം പറയുന്നത്. നിരവധി റെഗുലേറ്ററി ഏജന്‍സികളുടെ അരങ്ങാണ് യഥാര്‍ഥത്തില്‍ ഉന്നതവിദ്യാഭ്യാസരംഗം. ഇതവസാനിക്കേണ്ടതുണ്ട് എന്നാണ് നയം പറയുന്നത്. ഹയര്‍ എജ്യുക്കേഷന്‍ കമീഷന്‍ ഓഫ് ദി ഇന്ത്യ എന്ന പേരില്‍ ഒരു അബര്‍ല ഓര്‍ഗനൈസേഷനായിരിക്കും ഇനി ഉന്നതവിദ്യാഭ്യാസരംഗത്തെ മൊത്തത്തില്‍ നിയന്ത്രിക്കുക. അതിന് കീഴില്‍ നാല് ബോഡികളായിരിക്കും പ്രവര്‍ത്തിക്കുക. ഒന്നനാമതായി നാഷ്നല്‍ ഹയര്‍ എജ്യുക്കേഷന്‍ റെഗുലേറ്ററി കൗണ്‍സില്‍. റെഗുലേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മുഴുവന്‍ വിദ്യാഭ്യാസമേഖലയിലും ഈ ബോഡിയായിരിക്കും നിയന്ത്രിക്കുക. ഫിനാന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നതിനായി ഹയര്‍ എജ്യുക്കേഷന്‍ ഗ്രാന്റ് കൗണ്‍സില്‍ എന്ന പേരില്‍ രണ്ടാമതായി ഒരു ബോഡിയുണ്ടാകും. മൂന്നാമതായി നാഷ്നല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. നാലാമത്തേത് ജനറല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ എന്ന് പറയുന്ന ബോഡിയാണ്. അത് അക്കാദമിക് സ്റ്റാന്റ് സെറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കും.എന്തൊക്കെയായിരിക്കണം ലേണിംഗ് ഔട്ട്കംസ്, എന്തൊക്കെയാണ് ഗ്രാജ്വേറ്റ്ഡ് ആട്രിബ്യൂട്സായി ഉണ്ടാകേണ്ടത് എന്ന് തീരുമാനിക്കുക ജനറല്‍ എജ്യുക്കേഷനല്‍ കൗണ്‍സില്‍ ആയിരിക്കും. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍, കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് പോലുള്ള സ്ഥാപനങ്ങള്‍ പ്രൊഫഷനല്‍ സ്റ്റാന്റേര്‍ഡ് സെറ്റിംഗ് ബോഡി എന്ന നിലയില്‍ മേല്‍ പറഞ്ഞ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതായിരിക്കും.

ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങള്‍ ഗവണ്‍മെന്റ് ഏജന്‍സികളെ കൊണ്ട് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. പുതിയ നയം അതാവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പ്രൈവറ്റ് പ്ലഴേഴ്സിന് തീര്‍ച്ചയായും അവരുടെ റോള്‍ ഉണ്ടായിരിക്കും. പക്ഷേ, ലാഭേഛയില്ലാതെ ഫിലാന്ത്രോപിക് ആക്ടിവിറ്റി എന്ന രീതിയില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കണം ആളുകള്‍ എന്നുള്ളതാണ് പുതിയനയം മുന്നോട്ട് വെക്കുന്ന നിബന്ധന. അതിനാല്‍ സ്വകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു കോമണ്‍ നാഷ്നല്‍ ഗൈഡ്ലൈന്‍സ് കേന്ദ്രഗവണ്‍മെന്റ് പുറത്തിറക്കുകയും അത് നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. അടുത്ത ഭാഗത്ത് പ്രൊഫഷനല്‍ എജ്യുകേഷനെകുറിച്ച് പറയുന്നുണ്ട്. എഞ്ചിനീയറിംഗ്, മെഡിക്കല്‍, നിയമ-അഗ്രികള്‍ച്ചര്‍ വിദ്യാഭ്യാസവും അവയും മള്‍ടി ഡിസ്ലിപിനറി സ്വഭാവത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഉദാഹരണമായി അലേപ്പതി മെഡിക്കല്‍ കോഴ്സിന് ജോയിന്‍ ചെയ്യുന്ന ഒരു വിദ്യാര്‍ഥി ആയുഷ് ഡിപാര്‍ട്മെന്റിന്റെ കീഴില്‍ വരുന്ന മറ്റുമെഡിക്കല്‍ വിഭാഗങ്ങളുമായി പരിചയപ്പെടുന്ന ഒരവസ്ഥ ഉണ്ടാവേണ്ടതുണ്ട്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →