ന്യൂഡല്‍ഹി: പുതിയ വീഡിയോ സീരിസ് തുടങ്ങുമെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. നുണകള്‍ ഇന്ത്യയെ കീറി മുറിക്കുകയാണ്. സത്യം അറിയാന്‍ താല്പര്യപ്പെടുന്നവര്ക്ക് സമകാലിക വിഷയങ്ങളിലും ചരിത്രത്തിലും അടക്കം വ്യക്തത വരുത്തി നല്കാന് ആഗ്രഹിക്കുന്നു. അതിനാല്‍ നാളെ മുതല്‍ എന്റെ ചിന്തകള്‍ വീഡിയോ വഴി നിങ്ങളുമായി പങ്കിടുന്നതാണ്. ഇതാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയും മന് കി ബാത്ത് തുടങ്ങുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാവുകയും നിരവധി അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- ഇന്ന് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗവും ഫാസിസ്റ്റ് താല്പര്യങ്ങളുടെ പിടിയിലാണ്. ടെലിവിഷന്‍ ചാനലുകള്‍ വഴിയും വാട്സ്ആപ്പ് ഫോര്‍വേഡുകള്‍ വഴിയും വ്യാജ വാര്‍ത്തകള്‍ വഴിയും വെറുപ്പ് നിറഞ്ഞ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കപ്പെടുകയാണ്. ഈ നുണകള്‍ ഇന്ത്യയെ കീറി മുറിക്കുകയാണ്. സത്യം അറിയാന്‍ താല്പര്യപ്പെടുന്നവര്ക്ക് സമകാലിക വിഷയങ്ങളിലും ചരിത്രത്തിലും അടക്കം വ്യക്തത വരുത്തി നല്കാന് ആഗ്രഹിക്കുന്നു. നാളെ മുതല്‍ എന്റെ ചിന്തകള്‍ വീഡിയോ വഴി നിങ്ങളുമായി പങ്കിടുന്നതായിരിക്കും

