സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ വച്ച് ഫെബ്രുവരി 25 രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ മഹേന്ദ്ര മേതര സമുദായംഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം അനുവദിക്കണമെന്ന ആവശ്യം, കുടുംബി സമുദായത്തിന് ഉദ്യോഗസ്ഥ നിയമനങ്ങളിൽ ഒരു ശതമാനം പ്രത്യേക സംവരണം അനുവദിക്കണമെന്ന ആവശ്യം, ഗവറ വിഭാഗത്തെകൂടി സംസ്ഥാന പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
