സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബി.ടെക് /ബി.ഇ.സിവിൽ / ബി. ആർക്ക് യോഗ്യതയുള്ളവർക്ക് ആറുമാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്, ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ, ബിടെക് /ബി.ഇ. സിവിൽ / ഡിപ്ലോമ സിവിൽ /സയൻസ് ബിരുദദാരികൾ /ബി.ആർക്ക് / ബി.എ. ജോഗ്രഫി എന്നീ യോഗ്യതയുള്ളവർക്ക് ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം, ഏതെങ്കിലും വിഷയത്തിൽ ബി. ടെക് ബിരുദംനേടിയവർ / ബിഎസ്സി ഫിസിക്‌സ്, കെമിസ്ട്രി ബിരുദദാരികൾക്ക് ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിംഗ്, ബി.ടെക് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവർക്കുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ് ആൻഡ് മാനേജ്‌മെന്റ് എന്നിവയാണ് മാനേജീരിയൽതല പരിശീലനങ്ങൾ.
പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ, പത്താം ക്ലാസ്സു വിജയിച്ചവർക്കും, ഐ ടി ഐ യോഗ്യതയുള്ളവർക്കും /ഐ ടി ഐ പരിശീലനം പൂർത്തീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, പത്താംക്ലാസ് /ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ഹൗസ് കീപ്പിംഗ് ട്രെയിനീ ലെവൽ 3 എന്നിങ്ങനെയുള്ള ടെക്നിഷ്യൻ തലങ്ങളിലെ പരിശീലനങ്ങളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം, ഹൗസ് കീപ്പിംഗ് പരിശീലന പരിപാടിയിൽ വനിതകൾക്ക് 90 ശതമാനം ഫീസിളവുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പരിശീലന പരിപാടികൾക്ക് ഫീസിളവ് നൽകുന്നത്. ഫീസ് ആനുകൂല്യത്തോടെ പരിശീലനത്തിൽ പ്രവേശിക്കുവാൻ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽപ്പെടുന്നവരാണെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകൾ സമർപ്പിക്കണം.
a. കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ
b. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ews )/പട്ടിക ജാതി / പട്ടിക വർഗ / ഒ ബി സി വിഭാഗത്തിൽ പെടുന്നവർ
c. കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ
d. ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക
e. ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മ
f. വിധവ/വിവാഹ മോചനം നേടിയവർ
g. ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ
ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റ് സന്ദർശിക്കുക. www.iiic.ac.in. കൂടുതൽ വിവരങ്ങൾക്ക് 8078980000.