മുംബൈ സിറ്റി ആധിപത്യം തുടരുന്നു

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുംബൈ സിറ്റിയുടെ ആധിപത്യം തുടരുന്നു. അവര്‍ ജംഷഡ്പുര്‍ എഫ്.സിയെ 2-1 നു തോല്‍പ്പിച്ചു. മുംബൈക്കായി ലാല്‍റിങ്ത ചാങ്‌തെ, വിക്രം പ്രതാപ് സിങ് എന്നിവര്‍ ഗോളടിച്ചു. ജംഷഡപുരിനായി ബിപിന്‍ സിങ് ഒരു ഗോളടിച്ചു. ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. 63-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങിലൂടെ ജംഷഡ്പുര്‍ മുന്നിലെത്തി. 80-ാം മിനിറ്റില്‍ ചാങ്‌തെ സമനില ഗോളടിച്ചു. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കേ വിക്രം പ്രതാപ് മുംബൈയുടെ ജയം ഉറപ്പാക്കി ഗോളടിച്ചു. 16 കളികളില്‍നിന്നു 42 പോയിന്റ് നേടിയാണു മുംബൈ സിറ്റി ഒന്നാം സ്ഥാനത്തു തുടര്‍ന്നത്. 15 കളികളില്‍നിന്നു 35 പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്. ഒന്‍പത് പോയിന്റ് മാത്രം നേടിയ ജംഷഡ്പുര്‍ പത്താം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →