ഭോലയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ബോളിവുഡ് നടൻ അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം അജയ് ദേവ്ഗണ്‍ നായകനായി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ തമിഴ് ചിത്രം ‘കൈതി’ യുടെ റീമേക് ആണ് ഈ ചിത്രം. സിനിമയുടെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറക്കി.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സഞ്ജയ് മിശ്ര, ദീപക് ഡോബ്രിയല്‍, റായ് ലക്ഷ്മി, മക്രന്ദ് ദേശ്പാണ്ഡെ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു, 2023 മാര്‍ച്ച്‌ 30 ന് തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →