പൊന്നാനി നഗരസഭയുടെ പാലിയേറ്റീവ് ദിനാചരണത്തിന് സമാപനം

പാലിയേറ്റീവ് ഗുണഭോക്താക്കളുടെ ഉല്ലാസ ബോട്ടുയാത്രയോടെ പൊന്നാനി നഗരസഭയുടെ പാലിയേറ്റീവ് ദിനാചരണം സമാപിച്ചു. നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത പാലിയേറ്റീവ് ഗുണഭോക്താക്കളുടെയും കുടുംബാംഗങ്ങളുടേയും ഉല്ലാസ ബോട്ട് യാത്രയാണ് നഗരസഭ സംഘടിപ്പിച്ചത്. പൊന്നാനി നിളയോര ടൂറിസം പാതയിലുയുളള സവാരി ബോട്ട് സര്‍വ്വീസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്.

രണ്ട് ദിവസങ്ങളിലായാണ് നഗരസഭ ഇത്തവണ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചത്. ആദ്യ ദിവസം നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത കിടപ്പിലായ രോഗികളുടെ ഗൃഹ സന്ദര്‍ശനം നടത്തി. റേഡിയോ, പുതുവസ്ത്രം എന്നിവയുമായാണ് നഗരസഭ സന്ദര്‍ശനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →