വിനോദയാത്ര സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊടൈക്കനാല്‍ പൂണ്ടിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ കത്രികാവട വനത്തില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാരാണ് യുവാക്കളെ കണ്ടെത്തിയതായി വനംവകുപ്പിനെ അറിയിച്ചത്.മയക്കുമരുന്നിന്റെ കേന്ദ്രമായാണ് പൂണ്ടി മേഖല അറിയപ്പെടുന്നത്. കാട്ടുപോത്ത്, ആന എന്നീ വന്യമൃഗങ്ങള്‍ വ്യാപകമായി കാണുന്ന പ്രദേശമാണിത്.പ്രദേശവാസികളുടെ സഹായത്തോടെ രണ്ട് ദിവസമായി ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →