ബഫർ സോൺ കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാൻ ജനുവരി 3 ന് സംസ്ഥാനം അപേക്ഷ നൽകിയേക്കും

തിരുവനന്തപുരം: ബഫർ സോൺ പരാതികൾ സമർപ്പിക്കാൻ ഇനി അഞ്ചുദിവസം മാത്രം ശേഷിക്കെ ലഭിച്ച 20,878 പരാതികളിൽ സ്ഥലപരിശോധന നടത്തിയത് 16 എണ്ണത്തിൽ മാത്രം. കെസ്റക്കിന്റെ അസറ്റ് മാപ്പർ ആപ്പ് വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തു തുടങ്ങിയിട്ടുമില്ല. ഇക്കോ സെൻസിറ്റീവ് സോൺ നോഡൽ ഓഫീസർ വനം മന്ത്രിക്ക് നൽകിയ കത്തിലാണ് 22 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പഞ്ചായത്തുകളിൽ നിന്ന് 20,878 പരാതികൾ ലഭിച്ചെന്ന് പറയുന്നത്. സൈലന്റ്‌വാലി പാർക്കിന് ചുറ്റുമുള്ള തദ്ദേശ സ്ഥാപങ്ങളിൽ നിന്നു ലഭിച്ച പരാതികൾ ക്രോഡീകരിച്ച ലിസ്റ്റ് ലഭിച്ചിട്ടില്ല.

പേപ്പാറ -672,​ നെയ്യാർ- 851,​ ആറളം, കൊട്ടിയൂർ -1159,​ മലബാർ- 5346,​ പീച്ചി ഡിവിഷൻ- 3446,​ മംഗളവനം -0,​ കരിമ്പുഴ- 2,​ മൂന്നാർ -2447,​ ശെന്തുരുണി -779,​ ഇടുക്കി -3913,​ തട്ടേക്കാട് -475,​ പെരിയാർ- 16,​ വയനാട് -0,​പറമ്പിക്കുളം -1432 എന്നിങ്ങനെയാണ് ലഭിച്ച പരാതികൾ

കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാൻ ഇന്ന് സംസ്ഥാനം അപേക്ഷ നൽകിയേക്കും. നിരവധി ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിന്റെ വിവര ശേഖരണത്തിനായി ഹെൽപ് ഡെസ്ക് രൂപീകരിച്ച് നടപടികൾ നടക്കുകയാണെന്നും കോടതിയെ ബോദ്ധ്യപ്പെടുത്തുന്ന അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. പരാതികളിൽ ഫീൽഡ് പരിശോധന അടിയന്തരമായി പൂർത്തിയാക്കി സർവേ നമ്പർ അടക്കം ഉപഗ്രഹ ചിത്രത്തിൽ ഉൾപ്പെടുത്തി സമർപ്പിക്കാനും സമയം ആവശ്യപ്പെടും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →