പോലീസ് സ്‌റ്റേഷനില്‍ ഭീകരാക്രമണം: പാകിസ്താനില്‍ 4 മരണം

പെഷാവര്‍: പാകിസ്താനില്‍ പോലീസ് സ്‌റ്റേഷനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ 18/12/2022 ലാണ് സംഭവം. പുതുതായി നിര്‍മിച്ച പോലീസ് സ്‌റ്റേഷനാണ് ആക്രമണത്തിനിരയായത്. ഗ്രനേഡും റോക്കറ്റ് ലോഞ്ചറുകളും തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം.ഇതു പോലീസുകാര്‍ ചെറുത്തതോടെ പരസ്പരം ഏറ്റുമുട്ടലായി. ഇതിനിടെയാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. അഞ്ചോളം പോലീസുകാര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. ഏറ്റുട്ടലിനിടെ രക്ഷപ്പെട്ട ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ ക്വയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തെഹ്‌രീക്കെ താലിബാന്‍ പാകിസ്താനാണു പ്രതിക്കൂട്ടില്‍. ഇതേ മേഖലയില്‍ കഴിഞ്ഞമാസം പോലീസ് പട്രോളിങ് സംഘത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →