29 വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിലെ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു ശോഭന

ശോഭന എന്ന പേരിനോടൊപ്പം ചേര്‍ത്തുവയ്ക്കുന്ന കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. റിലീസ് ചെയ്ത് 29 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ചിത്രത്തെക്കുറിച്ച്‌ ഇപ്പോഴും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ മണിച്ചിത്രത്താഴിലെ ഒരു മുറൈയില്‍ വന്ത് പാര്‍ത്തായ ഗാനം ചിത്രീകരിച്ച സമയത്തെ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശോഭന.

ഡാന്‍സര്‍ ശ്രീധറും ശോഭനയും നൃത്തം ചെയ്യുന്ന നവരാത്രി മണ്ഡപത്തിന്റെ ഫ്‌ലോറിന്റെ തിളക്കം എല്ലാവരും ശ്രദ്ധിച്ചു കാണും.കറുത്ത തറയില്‍ നര്‍ത്തകരുടെ പ്രതിഫലനംപോലും കാണാമായിരുന്നു.തറയില്‍ എണ്ണ തേച്ചതാണ് ആ തിളക്കത്തിന് പിന്നില്‍ എന്നും വളരെ റിസ്‌ക് ആയിരുന്നു അവിടെ നൃത്തം ചെയ്യുവാന്‍ എന്നും ശോഭന പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →