തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് കേന്ദ്ര കമ്മിറ്റിയുടെ അനുമതി വാങ്ങിക്കും. കേരള കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ എതിരഭിപ്രായം ഉള്ള സിപിഐഎമ്മുമായി ഇക്കാര്യം ചർച്ച നടത്തും.
ഇടതുമുന്നണിയിലേക്ക് നേരിട്ട് പ്രവേശനം നൽകുക ആയിരിക്കില്ല ഉണ്ടാവുക . മറ്റ് കേരളകോൺഗ്രസുകളുടെ കാര്യത്തിൽ സംഭവിച്ചത് പോലെ ഇടതുമുന്നണിയുമായി സഹകരിച്ച് കുറേക്കാലം പ്രവർത്തിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ പിന്നീട് മുന്നണിയിൽ പ്രവേശിപ്പിക്കുകയും ആയിരിക്കും ചെയ്യുക. ഈ രീതിയുടെ പ്രായോഗികരൂപം വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാവും. കേരള കോൺഗ്രസുമായി സഹകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇടതുമുന്നണി നേരിടുമെന്നാണ് കരുതേണ്ടത്.

