ഉദയ്പുര്‍: ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ കേരളത്തിന് മികച്ച തുടക്കം. ബംഗാളിനെ 70-48 ന് തോല്‍പ്പിച്ച കേരളത്തിന് അസമിനെതിരേ വാക്കോവര്‍ ലഭിച്ചു.ഉദയ്പൂരിലെ അടല്‍ ബിഹാരി വാജ്പേയ് ഇന്‍ഡോര്‍ ഹാളിലാണു ചാമ്പ്യന്‍ഷിപ്പ്. മറ്റു മത്സരങ്ങളില്‍ ഗുജറാത്ത് മഹാരാഷ്ട്രയെയും (76-74) സര്‍വീസസ് മധ്യപ്രദേശിനെയും (82-53) ഉത്തരാഖണ്ഡ് മിസോറമിനെയും (84-73) തോല്‍പ്പിച്ചു. വനിതകളില്‍ തമിഴ്നാട് ഛത്തീസ്ഗഡിനെയും (68-43) റെയില്‍വേസ് പഞ്ചാബിനെയും (85-49) തോല്‍പ്പിച്ചു.