19-ാമത് ഇടുക്കി ജില്ലാ കായികമേളയ്ക്ക് കൊടിയിറങ്ങി

കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിവന്ന മൂന്നു ദിവസത്തെ ആവേശ്വലമായ കായിക മാമാങ്കത്തിന് തിരശീല വീണു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

നാടിന്റെ അഭിമാന താരകങ്ങളായ ഒരുപാട് പ്രതിഭകളെ കണ്ടെത്താനും ഭാവിയിൽ വലിയ പ്രോത്സാഹനം നൽകുവാനും കായികമേള ഉപകരിക്കുമെന്ന് എംപി പറഞ്ഞു. വലിയ കായിക പാരമ്പര്യമുള്ള നാടാണ് നമ്മുടെത്. കാർഷികം, ടൂറിസം എന്നിവ പോലെ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട ഒന്നാണ് കായിക മേഖലയെന്നും അദ്ദേഹം പറഞ്ഞു. പരിമിതികളോട് പടവെട്ടി പരാധീനതകളോട് യുദ്ധം ചെയ്ത് വലിയ അതിജീവനത്തിന്റെ പോരാട്ട ചരിത്രമാണ് ഇടുക്കിയ്ക്കുള്ളത്. രാജ്യത്തിന്റെ കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് മഹത്തായ സംഭാവന നൽകുന്നതിന് നമ്മുടെ നാടിന് കഴിയണമെന്നും എം പി പറഞ്ഞു.

സംസ്ഥാന കായിക മേളയിലേക്ക് തെരഞ്ഞെടുക്കപെട്ട ജില്ലയിലെ കായിക താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കട്ടപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി പൊതുമരാമത്ത് ചെയർമാൻ സിബി പാറപ്പായിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →