കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കാസർഗോഡ് ജില്ലയിൽ നടത്തുന്ന സിറ്റിങ് നവംബർ 23നും 24നും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈനായി നടക്കും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 9 നു സിറ്റിംഗ് ആരംഭിക്കും. ഈ തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →