നവാഗതനായ ജെക്സണ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്
‘അഞ്ച് സെന്റും സെലീനയും’;മാത്യു തോമസ്, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകരായ അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസന്, അമല്‍ നീരദ്, ബേസില്‍ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നിവരാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.ഇ4 എന്റര്ടെയ്ന്മെന്റ്, എപി ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ബെന്നി പി നായരമ്ബലമാണ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ ചടങ്ങും നവംബര്‍ 21 രാവിലെ 7 മണിക്ക് വല്ലാര്‍പാടം പള്ളിയില്‍ നടക്കും. സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുമ്ബ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്ബൂതിരി, പോളി വത്സന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.