ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ, വി ആര്‍ എല്‍ ഗ്രൂപ്പ് ഓഫ് കമ്ബനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വര്‍,ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നു വരുന്ന ചിത്രമാണ് വിജയാനന്ദ് .ട്രങ്ക് എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ റിഷിക ശര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു.വി ആര്‍ എല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ വി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി അവതരിപ്പിച്ചക്കുന്ന ചിത്രമാണ് “വിജയാനന്ദ് “.
ട്രങ്ക്” എന്ന ചിത്രത്തിലെ നായകനായ നിഹാലാണ് ഈ ചിത്രത്തില്‍ വിജയ് ആയി അഭിനയിക്കുന്നത്.വിജയ് ശങ്കേശ്വരിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിതകഥയാണ് ആദ്യ ചിത്രത്തിലൂടെവി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്നത്.1976-ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്ബനിയായി അറിയപ്പെടുന്നു.വിജയ് ശങ്കേശ്വരിന്റെ വിജയയാത്രയില്‍ അദ്ദേഹത്തിന്റെ മകന്‍ ഡോ. ആനന്ദ് ശങ്കേശ്വറിനൊപ്പംഅവരുടെ പത്ര-മാധ്യമ രംഗവും കന്നടയില്‍ ഏറെ അറിയപ്പെടുന്നു.
ഈ ജീവചരിത്ര ചിത്രത്തില്‍ ശങ്കേശ്വര്‍. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രന്‍, പ്രകാശ് ബെലവാടി, അനീഷ് കുരുവിള,സിരി പ്രഹ്ലാദ്,ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സംഭാഷണം-രഘു നടുവില്‍,സ്റ്റണ്ട്-രവി വര്‍മ്മ, ഛായാഗ്രഹണം-കീര്‍ത്തന്‍ പൂജാരി, നൃത്തസംവിധാനം- ഇമ്രാന്‍ സര്‍ധാരിയ,എഡിറ്റര്‍- ഹേമന്ത് കുമാര്‍.പിആർഒ ദിനേശ്, ശബരി എന്നിവർ നിർവ്വഹിക്കുന്നു.
ദക്ഷിണേന്ത്യന്‍ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും “വിജയാനന്ദ് “അവതരിപ്പിക്കും ഡിസംബര്‍ ഒമ്ബതിന് “വിജയാനന്ദ” കേരളത്തിലും റിലീസ് ചെയ്യും.