പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്. കൊല്ലം-പഴനി ബസാണ് തൃശൂരില്‍ അപകടത്തില്‍പ്പെട്ടത്. 18/11/22 വെള്ളിയാഴ്ച രാത്രി 12.30നാണ് അപകടമുണ്ടായത്.

പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്ക് മുകളിലെ മേല്‍പ്പാത അവസാനിക്കുന്ന ഭാഗത്തുവച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് ഇടിച്ചുകയറിയതോടെ ഡിവൈഡറും വിളക്കുകാലും തകര്‍ന്നു. വാഹനത്തിന്റെ മുന്‍ ഭാഗത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →