ജില്ലാ വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള നവംബര്‍ 22 ന്

വ്യവസായ വാണിജ്യ വകുപ്പിന്റെ ജില്ലാ വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള നവംബര്‍ 22 ന് ആരംഭിക്കും. മാനാഞ്ചിറ സി.എസ്.ഐ ഹാളില്‍ നവംബര്‍ 22 മുതല്‍ 26 വരെയാണ് മേള. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഉല്പന്ന പ്രദര്‍ശനവും വിപണനവുമാണ് നടക്കുക. 

60 സ്റ്റാളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത മേഖലയില്‍ നിന്നുള്ള കയര്‍, കൈത്തറി, മണ്‍പാത്ര ഉല്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്പന്നങ്ങളെല്ലാം മേളയിലുണ്ടാവും. ഭക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്റ്റാളുകളും മേളയെ ശ്രദ്ധേയമാക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവേശന സമയം. പ്രവേശനം സൗജന്യമായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →