ലോകകപ്പ്: ഡെന്‍മാര്‍ക്ക് ടീമിനെ പ്രഖ്യാപിച്ചു

കോപന്‍ ഹേഗന്‍: ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള ഡെന്‍മാര്‍ക്ക് ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണു പ്രഖ്യാപിക്കേണ്ടതെങ്കിലും 21 പേരുടെ പട്ടികയാണു കോച്ച് കാസ്പര്‍ ഹ്യൂല്‍മണ്ട് പുറത്തുവിട്ടത്. പല താരങ്ങളും ക്ലബില്‍ കളിക്കുന്നതിനാല്‍ പരുക്കിന്റെ ഭീഷണിയുണ്ടെന്നും വൈകി മാത്രമെ മുഴുവന്‍ ടീമിനെയും പ്രഖ്യാപിക്കാനാകുയെന്നും ഹ്യുല്‍മണ്ട് പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റിയന്‍ എറിക്സണ്‍ ടീമില്‍ ഇടംപിടിച്ചു.യൂറോ കപ്പിനിടെ കുഴഞ്ഞുവീണ എറിക്സണ്‍ ആരോഗ്യ പ്രശ്നങ്ങള്‍ മറികടന്ന് കളത്തിലേക്ക് തിരികെയെത്തിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അദ്ദേഹം ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയില്‍ ടുണീഷ്യ, ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നിവര്‍ക്കൊപ്പമാണു ഡെന്‍മാര്‍ക്ക്.

ടീം: ഗോള്‍ കീപ്പര്‍മാര്‍- കാസ്പര്‍ ഷ്മൈക്കല്‍, ഒലിവര്‍ ക്രിസ്റ്റന്‍സന്‍.

ഡിഫന്‍ഡര്‍മാര്‍- സിമോണ്‍ കാജര്‍, ജോക്വിം ആന്‍ഡേഴ്സണ്‍, ജോക്വിം മായ്ഹല്‍, ആന്ദ്രെയാസ് ക്രിസ്റ്റന്‍സന്‍, റാസ്മസ് ക്രിസ്റ്റന്‍സന്‍, യെന്‍സ് സ്റ്റിഗര്‍ ലാര്‍സന്‍, വിക്ടര്‍ നെല്‍സണ്‍, ഡാനിയേല്‍ വാസ്.

മിഡ്ഫീല്‍ഡര്‍മാര്‍- തോമാസ് ഡെലാനി, മതിയാസ് ജെന്‍സന്‍, ക്രിസ്റ്റിയന്‍ എറിക്സണ്‍, പീര്‍ എമിലി ഹോയ്ബര്‍ഗ്.

സ്ട്രൈക്കര്‍മാര്‍- ആന്ദ്രെയാസ് സ്‌കോവ് ഒല്‍സന്‍, ജെസ്പര്‍ ലിന്‍ഡ്സ്റ്റോം, ആന്ദ്രെയാസ് കോര്‍ണേലിയസ്, മാര്‍ട്ടിന്‍ ബ്രാത്വെയ്റ്റ്, കാസ്പര്‍ ഡോല്‍ബര്‍ഗ്, മികേല്‍ ഡാംസ്ഗാഡ്, ജോനാസ് വിന്‍ഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →